കൊട്ടാരക്കര: സേവാഭാരതി പ്രവർത്തകർ നെടുമ്പന സി.എച്ച്.സി
ആശുപത്രി പരിസരം വൃത്തിയാക്കി. കൂടാതെ പ്രദേശത്ത് തണൽ ഫല വൃക്ഷതൈകളും നട്ടു.പഞ്ചായത്ത് പ്രസിഡന്റ് വി.സുധർമ്മൻ, സേവാഭാരതി മണ്ഡലം പ്രസിഡന്റ് ജ്യോതിലാൽ, വൈസ് പ്രസിഡന്റ് ജി.പി ഗോപകുമാർ, ഹരിദാസ്, പഴങ്ങാലം പ്രദീപ്, ആശുപത്രി സൂപ്രണ്ട് ഡോ.നെബു ജോൺ എന്നിവർ പങ്കെടുത്തു.