auto
ഓട്ടോറിക്ഷ കത്തിനശിച്ച നിലയിൽ

കൊല്ലം: വീട്ടിൽ നിറുത്തിയിട്ടിരുന്ന ഗുഡ് ഓട്ടോറിക്ഷ കത്തിനശിച്ചു. തൃക്കരുവ ഇഞ്ചവിള കൃഷ്ണവിലാസത്തിൽ ശിവകുമാറിന്റെ ഓട്ടോറിക്ഷയാണ് കത്തിനശിച്ചത്. ഇന്നലെ പുലർച്ചെ നാലിന് ഗ്ലാസ് പൊട്ടുന്ന ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് ഓട്ടോ കത്തുന്നത് കണ്ടത്. തീ അണയ്ക്കാൻ ശ്രമിക്കുന്നതിന് മുമ്പേ ഡ്രൈവർ കാബിന് മുൻവശം പൂർണമായും നശിച്ചിരുന്നു.

വ്യക്തിവൈരാഗ്യത്തിൽ ആരെങ്കിലും കത്തിച്ചതാണോയെന്ന് സംശയിക്കുന്നതായി ശിവകുമാർ പൊലീസിന് മൊഴി നൽകി. സമീപത്തുള്ള സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് അഞ്ചാലുംമൂട് പൊലീസ് അറിയിച്ചു.