കരുനാഗപ്പള്ളി: എം.പി.വീരേന്ദ്രകുമാറിന്റെ ഒന്നാം ചരമവാർഷികം ഒരു മാസം നീളുന്ന ജീവകാരുണ്യ പ്രവർത്തനമായി നടത്താൻ തീരുമാനിച്ചു. എം.പി . വീരേന്ദ്രകുമാർ ജീവകാരുണ്യ കർമ്മ സേനയും കരുനാഗപ്പള്ളി നന്മ വണ്ടിയും സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമായി പുതിയകാവ് നെഞ്ചു രോഗ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ലോക്ക് ഡൗൺ ക്രമീകരണങ്ങളിൽ പൊലീസിനെ സഹായിക്കുന്ന കൊവി ഡ് വാളണ്ടിയർമാർക്കും പ്രാതൽ വിതരണം ചെയ്ത് കൊണ്ട് ലോക് താന്ത്രിക്ക് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ഖ് പി.ഹാരീസ് ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ റെജി ഫോട്ടോ പാർക്ക് അദ്ധ്യക്ഷത വഹിച്ചു.
നൻമവണ്ടി ചെയർമാൻ ബിജു മുഹമ്മദ്, കെ.രവീന്ദ്രൻ , ഫിറോസ് , സുജിത്, അബ്ദുൽഷുക്കൂർ , തൊടിയൂർ സന്തോഷ്, ഹാരീസ് ഹാരി എന്നിവർ നേതൃത്വം നൽകി.
.