ഇടയ്ക്കിടം: സാമൂഹിക പരിസ്ഥിതി പ്രവർത്തകനും അദ്ധ്യാപകനുമായിരുന്ന എ.സുരേഷ് കുമാറിന്റെ ഒന്നാം ചരമ വാർഷികം സുരേഷ് കുമാർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആചരിച്ചു. ഫൗണ്ടേഷൻ നടപ്പാക്കുന്ന ഹരിത ഗ്രാമം പദ്ധതിക്കുള്ള പച്ചക്കറി തൈകൾ കൈമാറി മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. സുരേഷ് കുമാറിന്റെ ജന്മ സ്ഥലമായ ഇടയ്ക്കിടത്തെ തരിശു ഭൂമികൾ കൃഷിയോഗ്യമാക്കുന്നതിനും മുഴുവൻ വീടുകളിലും കറിവേപ്പ് ഉൾപ്പടെയുളള പച്ചക്കറി കൃഷികൾ വ്യാപിപ്പിക്കുന്നതുമാണ് ഫൗണ്ടേഷന്റെ ഹരിത ഗ്രാമം പദ്ധതി. മന്ത്രി കെ.എൻ.ബാലഗോപാൽ മുന്നോട്ട് വെച്ച നേച്ചർ കൊട്ടാരക്കരയുമായി ചേർന്നാണ് ഫൗണ്ടേഷൻ പച്ചക്കറിക്കൃഷി നടത്തുന്നത്. ഫൗണ്ടേഷൻ ചെയർമാൻ എ.സുനിൽ കുമാർ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ എം.എൽ.എ പി.ഐഷാ പോറ്റി, കരീപ്ര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജി. ത്യാഗരാജൻ, ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ സി.ഉദയകുമാർ, എസ്.എസ്.സുവിധ, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എസ്.ശൈലേന്ദ്രൻ, വൈസ് ചെയർമാൻ എഴുകോൺ സന്തോഷ്, ഭാരവാഹികളായ എ.അജയഘോഷ്, എം.പി.മനേക്ഷ, സി.ബാബുരാജൻ പിള്ള, സുദർശനൻ, ഷൈൻ, സുന്ദരേശൻ, സജീവ്, സുബ കുമാർ തുടങ്ങിയവർ പങ്കെടുത്തു.