കൊല്ലം: അജൈവ മാലിന്യം സംഭരിച്ച് സംസ്കരണത്തിന് കൈമാറാൻ ജില്ലയിൽ 12 സർക്കാർ സ്ഥാപനങ്ങളിൽ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (എം.സി.എഫ്) ഒരുക്കുന്നു. സ്ഥല സൗകര്യം അനുസരിച്ച് 500, 1000 ചതുരശ്രയടി വിസ്തീർണമുള്ള കേന്ദ്രങ്ങളാണ് സജ്ജമാക്കുന്നത്.
മാലിന്യം സംഭരിച്ച് സംസ്കരിക്കുന്ന സർക്കാർ ഏജൻസിയായ ക്ലീൻ കേരള കമ്പിനിയാണ് എം.സി.എഫുകൾ സ്ഥാപിക്കുന്നത്. ഓരോ തരത്തിലുള്ള മാലിന്യവും നിക്ഷേപിക്കാൻ പ്രത്യേക അറകളുണ്ടാകും. നിശ്ചിത ഇടവേളയിൽ മാലിന്യം കമ്പിനി ശേഖരിക്കും. കളക്ടറേറ്റിലും വനശ്രീ കോംപ്ലക്സിലുമാകും ആദ്യഘട്ടത്തിൽ സ്ഥാപിക്കുക. ഇവിടങ്ങളിൽ ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കും.
എം.സി.എഫുകൾ സ്ഥാപിക്കുന്ന സ്ഥാപനം, വിസ്തീർണം (ചതരുശ്രയടി), തുക (ലക്ഷത്തിൽ)
കളക്ടറേറ്റ് - 1000, 20
ചിന്നക്കട വനശ്രീ ഓഫീസ് - 500, 10
പാരിപ്പള്ളി മെഡിക്കൽ കോളേജ് - 1000, 19.28
ജില്ലാ ആശുപത്രി - 500, 10
വിക്ടോറിയ ആശുപത്രി - 500, 10
പുനലൂർ താലൂക്ക് ആശുപത്രി - 500, 10
കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി - 500, 10
കൊല്ലം താലൂക്ക് ഓഫീസ് - 500, 10
കരുനാഗപ്പള്ളി താലൂക്ക് ഓഫീസ് - 500, 10
പുനലൂർ താലൂക്ക് ഓഫീസ് - 500, 10
പൊലീസ് കമ്മിഷണർ ഓഫീസ് - 500, 10
റൂറൽ എസ്.പി ഓഫീസ് - 500, 10