ഓടനാവട്ടം: പുരാണപാരായണക്കാരെ സർക്കാർ അവഗണിക്കുന്നതിൽ സംഘടന പ്രതിഷേധം അറിയിച്ചു. കാലവർഷക്കെടുതികൾ, പ്രളയ ദുരന്തങ്ങൾ, കൊവിഡ് മഹാമാരി തുടങ്ങിയ പ്രതിസന്ധികളിൽ സഹായങ്ങൾ നൽകിയില്ല. കൊവിഡ് പശ്ചാത്തലത്തിൽ ഒരു വർഷത്തിലധികമായി തൊഴിൽ നഷ്ടപ്പെട്ട് കടുത്ത സാമ്പത്തിക ബാദ്ധ്യത യിൽ കഴിയുന്ന ഇവർക്കു സംരക്ഷണം നൽകണമെന്ന് സർക്കാരിനോട് അഖില കേരള പുരാണ പാരായണ കലാസംഘടന ആവശ്യപ്പെട്ടു. ഓടനാവട്ടം വി ഹെൽപ്പ് ഹാളിൽ സംസ്ഥാന പ്രസിഡന്റ്‌ വാക്കനാട് രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി വാസു മുഖത്തല, കാക്കക്കോട്ടൂർ മുരളി, രാജൻസ്വാമി, സഹദേവൻ ചെന്നാപ്പാറ, രാധാമണി എന്നിവർ സംസാരിച്ചു.