അഞ്ചൽ: അഞ്ചൽ ശബരിഗിരി ഗ്രൂപ്പിന്റെ അധീനതയിലുള്ള എല്ലാ സ്കൂളുകളിലും പരിസ്ഥിതി ദിനം ആചരിച്ചു. അഞ്ചൽ ശബരിഗിരി ഇംഗ്ലീഷ് സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ ചെയർമാൻ ഡോ. വി.കെ. ജയകുമാർ വൃക്ഷത്തൈ നട്ടു. ഓൺലൈനിൽ സംഘടിപ്പിച്ച പരിസ്ഥിതിദിനാഘോഷം മുൻ കേരള ചീഫ് സെക്രട്ടറി കെ. ജയകുമാർ ഉദ്ഘാടനംചെയ്തു. ലോക പരിസ്ഥിതി ദിനത്തെക്കുറിച്ചും പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികളുമായി അദ്ദേഹം സംവദിച്ചു. തിരുവനന്തപുരം നഗരസഭ മേയർ ആര്യ രാജേന്ദ്രൻ കുട്ടികൾക്ക് പരിസ്ഥിതി ദിന ആശംസകൾ നേർന്നു. ശബരിഗിരി സ്കൂൾ ചെയർമാൻ ഡോ. വി. കെ. ജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. ശബരിഗിരി ഇന്റർനാഷണൽ സ്കൂൾ തിരുവനന്തപുരം ഡയറക്ടർ ശബരീഷ് ജയകുമാർ, ശബരിഗിരി സ്കൂൾ പുനലൂർ ഡയറക്ടർ അരുൺ ദിവാകർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിവിധ സ്കൂളുകളുടെ പ്രിൻസിപ്പൽമാരായ എം .എസ്.ബിനിൽ കുമാർ , എം.എസ് .നാരായണിക്കുട്ടി, എം. ആർ.രശ്മി , വി. മേഴ്സി ജോസഫ്,വി.എസ്. ശ്രീദേവി , അനിത മൂസദ്, രജിതഎന്നിവർ പങ്കെടുത്തു.