knb
മന്ത്രി കെ.എൻ.ബാലഗോപാലിന് എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ സംസ്ഥാന ജന. സെക്രട്ടറി മണി കൊല്ലം നിവേദനം നൽകുന്നു

കൊല്ലം: അറ്റകുറ്റപ്പണി ഗ്രാന്റ്, സ്‌കൂൾ അടുക്കള നിർമ്മാണ ഉത്തരവുകൾ, ഓൺലൈൻ പഠനം എന്നിവ ഉൾപ്പെടെ വിവിധ വിഷയങ്ങൾ ഉന്നയിച്ച് എയ്‌ഡഡ്‌ സ്‌കൂൾ മാനേജേഴ്സ് അസോസിയേഷൻ മന്ത്രി കെ.എൻ. ബാലഗോപാലിന് നിവേദനം നൽകി. കൊട്ടാരക്കരയിലെ മന്ത്രിയുടെ വസതിയിലെത്തിയാണ് നിവേദനം നൽകിയത്. സംസ്ഥാന ജന. സെക്രട്ടറി മണി കൊല്ലം, വൈസ് പ്രസിഡന്റ് കെ. ഗുലാബ് ഖാൻ, ജില്ലാ സെക്രട്ടറി വി.വി.ഉല്ലാസ് രാജ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി. പ്രകാശ് കുമാർ, ആർ.പദ്മഗിരീഷ്, ജില്ലാ കൗൺസിൽ അംഗം ജി. ഗോപകുമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.