അഞ്ചൽ: തോട്ടം തൊഴിലാളികൾക്ക് അടച്ചിട്ട ദിവസങ്ങളിലെ ശമ്പളം മാനേജ്മെന്റുകൾ നൽകണമെന്ന് കേരള പ്ലാന്റേഷൻ വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ആവശ്യപ്പെട്ടു.സർക്കാർ ജീവനക്കാർക്കും തോട്ടം മേഖലയിലെ ജീവനക്കാർക്കും മുഴുവൻ ശമ്പളവും നൽകുമ്പോൾ ഏറ്റവും മോശപ്പെട്ട ജീവിത സാഹചര്യങ്ങളിൽ കഴിയുന്ന തോട്ടം തൊഴിലാളികളോട് മനുഷ്യത്വരഹിതമായ സമീപനം സ്വീകരിക്കരുത്. പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും തൊഴിലാളികൾക്ക് സർക്കാർ അടിയന്തര സഹായം അനുവദിയ്ക്കണമെന്നും കേരളാ പ്ലാന്റേഷൻ വർക്കേഴ്സ് കോൺഗ്രസ് പ്രസിഡന്റ് ഏരൂർ സുഭാഷ് ആവശ്യപ്പെട്ടു