പുത്തൂർ: പാങ്ങോട് ശ്രീനാരായണ ഗുരുദേവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കൊവിഡ് ബോധവത്കരണ വെബിനാർ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ സിന്ധു പ്രഭാകറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വെബിനാർ സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കോട്ടാത്തല ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഡോ.ആർ.ശ്രീജിത്ത് ക്ളാസ് നയിച്ചു. എൻ.എസ്.എസ് ജില്ലാ കോ- ഓർഡിനേറ്റർ കെ.എസ്.ആനന്ദ്, പി.എ.സി മെമ്പർ അരുൺ, ഹെഡ്മാസ്റ്റർ ടി.ആർ.മഹേഷ്, പ്രോഗ്രാം ഓഫീസർ ഐ.ജ്യോതിലക്ഷ്മി, സ്റ്റാഫ് സെക്രട്ടറി സി.വി.പ്രവീൺ കുമാർ, വാളണ്ടിയർ അനശ്വര എന്നിവർ സംസാരിച്ചു.