builder

കൊല്ലം: നിർമ്മാണ മേഖലയിലുള്ളവരെ കൊവിഡ് വാക്സിൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ബിൽഡേഴ്സ് അസോസിയേഷൻ ഒഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. അതിഥി തൊഴിലാളികൾ അടക്കമുള്ള തൊഴിലാളികൾ, എൻജിനിയർ, സൂപ്പർവൈസർ, ഡ്രൈവർ, മെഷിനറി ഓപ്പറേറ്റർ, ക്വാറി, ക്രഷർ ജീവനക്കാർ എന്നിവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തേണ്ടത്. ഇതിനായി മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും നിവേദനം നൽകിയതായി സംസ്ഥാന പ്രസിഡന്റ് നജീബ് മണ്ണേൽ അറിയിച്ചു.