കൊട്ടാരക്കര: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കെ.എസ്.എഫ്.ഇ വിവിധങ്ങളായ സാമൂഹ്യക്ഷേമ പദ്ധതികൾ ആണ് നടപ്പാക്കികൊണ്ടിരിക്കുന്നത്. അതിൽ ഭാവി തലമുറയുടെ തുടർ വിദ്യാഭ്യാസത്തിന് ഉപകരിക്കുന്ന 2 പ്രധാന പദ്ധതികൾ ആണ് വിദ്യാസഹായി പദ്ധതിയും കുടുംബശ്രീയുമായി ചേർന്നുള്ള വിദ്യാശ്രീയും. വിദ്യാസഹായി പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷം 30 ഓളം എൽ.ഇ.ഡി ടിവികൾ വിതരണം ചെയ്തിരുന്നു. കുടുംബശ്രീയുമായി ചേർന്ന് നടപ്പാക്കുന്ന വിദ്യാശ്രീ പദ്ധതിയുടെ ചെങ്ങാമനാട് ബ്രാഞ്ച് പരിധിയിൽപെടുന്ന മേലില, വെട്ടിക്കവല പഞ്ചായത്ത് തല വിതരണോദ്ഘാടനം 4ന് കെ.എസ്.എഫ്.ഇ ചെങ്ങമനാട് ബ്രാഞ്ചിൽ വച്ച് നടന്നു. വാർഡ് മെമ്പർ സുരേഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. മേലില ഗ്രാമപഞ്ചായത്തിന്റെ ലാപ്ടോപ് വിതരണോദ്ഘാടനം പ്രസിഡന്റ് താരാ സജികുമാറും വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പഞ്ചായത്തിന്റെ വിതരണോദ്ഘാടനം പ്രസിഡന്റ് സജയകുമാറും ഗുണഭോക്താക്കൾക്ക് നൽകി നിർവഹിച്ചു. സജികുമാർ, സുനിൽകുമാർ , അഡ്വ. ഷൈൻ പ്രഭ, ബാലചന്ദ്രൻ, എബി ഷാജു എന്നിവർ ആശംസകൾ അർപ്പിച്ചു. ബ്രാഞ്ച് മാനേജർ ജി. സജിമോന്റെയും ബ്രാഞ്ച് ജീവനക്കാരുടെയും സാന്നിദ്ധ്യത്തിലാണ് ചടങ്ങുകൾ നടന്നത്. അസി. മാനേജർ ബി. രവികുമാർ സ്വാഗതവും എസ്. ലീന നന്ദിയും പറഞ്ഞു.