ആയൂർ: പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ചെറുവക്കൽ വെള്ളാവൂർ ഷംനാദ് മൻസിലിൽ ഷംനാദ്(27) ആണ് പിടിയിലായത്. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിലാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചടയമംഗലം എസ്.എച്ച്.ഒ ബിജോയ്, എസ്.ഐ മാരായ സലി, ഗോപകുമാർ,എസ്.ഐമാരായ അനിൽകുമാർ,സുനിൽ, അജീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.