കുന്നത്തൂർ : ഹോമിയോ ആശുപത്രിയിൽ പോസ്റ്റ് കൊവിഡ് ക്ലിനിക്ക് ആരംഭിച്ചു. കൊവിഡ് വിട്ടുമാറിയവർക്കുള്ള എല്ലാത്തരം ചികിത്സകളും ദിവസവും 12 മുതൽ 2വരെ ലഭ്യമാണ്. ജില്ലാ പഞ്ചായത്ത് അനുവദിച്ച പ്രതിരോധ മരുന്നുകളുടെ വിതരണവും ക്ലിനിക്കിന്റെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.കെ ഗോപൻ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് കെ.വത്സലകുമാരി അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ബിനേഷ് കടമ്പനാട്,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീലേഖ, ഡാനിയേൽ തരകൻ,റെജി കുര്യൻ, പ്രഭാകുമാരി,അനില,രാജൻ നാട്ടിശ്ശേരി, മെഡിക്കൽ ഓഫീസർ ഡോ.ഡോളി,പ്രിയദർശിനി,ശിവൻകുട്ടി,ഹരികുമാർ എന്നിവർ പങ്കെടുത്തു.