കൊല്ലം: കൊവിഡ് കാലത്ത് ജോലി ചെയ്യുന്ന ആശാ വർക്കർമാരെ ബഡ്ജറ്റിൽ അവഗണിച്ചത് പ്രതിഷേധാർഹമാണെന്ന് കേരളാ ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. നിരവധി ആശാ വർക്കർമാർ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. പ്രതിമാസം 15,000 രൂപ റിസ്ക് അലവൻസ് അനുവദിക്കണമെന്ന് യോഗം വീണ്ടും ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശാ വർക്കർമാർ ഒപ്പിട്ട ഓൺ ലൈൻ ഭീമ ഹർജി ആരോഗ്യ മന്ത്രിക്ക് സമർപ്പിച്ചു. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്ന് പ്രസിഡന്റ് വി.കെ. സദാനന്ദൻ, ജനറൽ സെക്രട്ടറി എം.എ. ബിന്ദു എന്നിവർ അറിയിച്ചു.