ആയൂർ: ചടയമംഗലം നെട്ടേത്തറ മാടപ്പാറയിൽ വീടിന്റെ മേൽക്കൂര തകർന്നുവീണ് ഒരാൾക്ക് പരിക്ക്. മാടപ്പാറ തടത്തരികത്തുവീട്ടിൽ വസന്തയുടെ വീടാണ് തകർന്നത്. പരിക്കേറ്റ വസന്തയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിനുള്ളിൽ ഉണ്ടായിരുന്ന പിഞ്ചു കുഞ്ഞ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

പാറഖനനം നടക്കുന്ന മേഖലയിലാണ് വീട് നിന്നത്. ഈ പ്രദേശത്ത് നിരവധി വീടുകൾ അപകട ഭീഷണി നേരിടുന്നുണ്ട്..