കരുനാഗപ്പള്ളി: എ.ഐ.വൈ.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ശുചീകരണ യജ്ഞത്തിന് കരുനാഗപ്പള്ളിയിൽ തുടക്കമായി. കൊവിഡിനൊപ്പം ഡെങ്കിയെയും തുരത്താം എന്ന ആശയമുയർത്തി എ.ഐ.വൈ.എഫ് തൊടിയൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രണ്ട് ആഴ്ച നീണ്ടു നിൽക്കുന്ന ശുചീകരണ യജ്ഞ പരിപാടിക്കാണ് തുടക്കമായത്. ചടങ്ങ് തൊടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുരാമചന്ദ്രൻ ശുചീകരണ മെഷീനും അനുബന്ധ സാധനങ്ങളും മേഖല പ്രസിഡന്റ് സന്തോഷ് സാഗയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു. .സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗം സ്വാമിദാസൻപിള്ള , മേഖലാ വൈസ് പ്രസിഡന്റ് വിഷ്ണു മാലുമേൽ , അജിത്ത്, ആഷിഖ് , പ്രജിത്ത്, കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.