ഓയൂർ: സേവാഭാരതി വെളിനല്ലൂർ പഞ്ചായത്ത് സമിതി പ്രവർത്തകർ പഞ്ചായത്തിലെ കരിങ്ങന്നൂർ വാർഡിലെ കണ്ടെയ്ൻമെന്റ് സോണായ ഇടയ്‌ക്കൽ കോളനിയിൽ അണുനാശനവും ആയുർവേദ പ്രതിരോധ മരുന്ന് വിതരണവും നടത്തി. കോളനിയിലെ നാൽപ്പതോളം വീടുകളിലാണ് മരുന്ന് വിതരണം നടത്തിയത്. സേവാപ്രവർത്തനത്തിൽ രജിതൻ, ബിജു, രാഹുൽ, രമേശ്, വിഷ്ണു എന്നിവർ പങ്കെടുത്തു