എഴുകോൺ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നെടുമൺകാവ് റോട്ടറി ക്ലബ് പൊലീസുകാർക്കും ആരോഗ്യ പ്രവർത്തകർക്കും സാനിറ്റൈസറും മാസ്കുകളും നൽകി. എഴുകോൺ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്കും നെടുമൺകാവ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ആരോഗ്യപ്രവർത്തകർക്കുമാണ് സാനിറ്റൈസറുകളും സർജിക്കൽ മാസ്കുകളും ഗ്ലൗസുകളും വിതരണം ചെയ്തത്. റോട്ടറി ക്ലബ് പ്രസിഡന്റ് ബിജുകുമാർ പനവിള എഴുകോൺ എസ്.എച്ച്.ഓ ജെ.ചന്ദ്രബാബുവിനും നെടുമൺകാവ് കമ്മ്യൂണിറ്റി മെഡിക്കൽ ഓഫീസർ സുനിതാ ശിവദാസിനും കൈമാറി. ക്ലബ് സെക്രട്ടറി അനിൽ അഞ്ജന, റോട്ടറി അസിസ്റ്റന്റ് ഗവർണർ ബി. ചന്ദ്രൻകുട്ടി, ക്ലബ് മുൻ പ്രസിഡന്റ് അഡ്വ. സുരേന്ദ്രൻ കടയ്ക്കോട്, എ. അനിൽകുമാർ, ചന്ദ്രലാൽ, പി. രാജൻ എന്നിവർ പങ്കെടുത്തു.