കൊല്ലം: പരിസ്ഥിതി സംരക്ഷണം ഭാരതീയ പാരമ്പര്യത്തിൽ അധിഷ്ഠിതമാണെന്നും ഓരോ കുടുംബവും പരിസ്ഥിതി വിദ്യാലയമാകണമെന്നും സംബോധ് ഫൗണ്ടേഷൻ കേരള ആചാര്യൻ സ്വാമി ആദ്ധ്യാത്മാനന്ദ സരസ്വതി പറഞ്ഞു. പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കൊല്ലം ഭാരതീയ വിചാര കേന്ദ്രം കൊല്ലം സ്ഥാനീയ സമിതി സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുയായിരുന്നു അദ്ദേഹം. സമിതി വൈസ് പ്രസിഡന്റ് എൻ. രാമകൃഷ്ണൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എൻ. മോഹനൻപിള്ള അദ്ധ്യക്ഷത വഹിച്ചു. എം.വി. സോമയാജി സ്വാഗതവും സെക്രട്ടറി സി. ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു.