കൊല്ലം: ലോക്ക്ഡൗണിൽ പട്ടിണിയിലായ ലോട്ടറി തൊഴിലാളികളെ സഹായിക്കാത്തതിൽ പ്രതിഷേധിച്ച് നാളെ രാവിലെ 10.30ന് തൊഴിലാളികൾ സ്വവസതികളിൽ പ്രതിഷേധ സമരം സംഘടിപ്പിക്കാൻ ഓൺലൈനിൽ ചേർന്ന ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. വാക്സിനേഷൻ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അദ്ധ്യക്ഷനായി.