പ​ര​വൂർ: പ​രി​സ്ഥി​തി ​ദി​നാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ഡി.​വൈ.​എ​ഫ്‌​.ഐ ചാ​ത്ത​ന്നൂർ ബ്ലോ​ക്ക് കമ്മിറ്റിയുടെ ത​ണലിടം ക്യാ​മ്പ​യിന്റെ ഭാഗമായി വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. പരിപാടിയുടെ ബ്ലോ​ക്ക് ത​ല ഉ​ദ്​ഘാ​ട​നം സംസ്ഥാ​ന ക​മ്മി​റ്റിയംഗം കെ.എ​സ്. ബി​നു നിർ​വ​ഹി​ച്ചു. ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എം. ഹ​രി​കൃ​ഷ്​ണൻ, യു​.എ​സ്. ഉല്ലാസ് കൃ​ഷ്​ണൻ, എ.എ​സ്. ശ്രീ​ജി​ത്ത്, ജെ​സിൻ കു​മാർ, എം. മ​ഹാ​ദ്, സു​വർ​ണകു​മാർ തുടങ്ങിയവർ സം​സാ​രി​ച്ചു.