പത്തനാപുരം : ജീവനം കാൻസർ സൊസൈറ്റി സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ അർബുദമേ തളരില്ല ഞങ്ങൾ എന്ന സന്ദേശം ഉയർത്തി കാൻസർ അതിജീവന കൂട്ടായ്മ സംഘടിപ്പിച്ചു. എല്ലാ വർഷവും
ജൂൺ മാസത്തിലെ ആദ്യ ഞായറാഴ്ച ലോകമെമ്പാടും 1986 മുതൽ കാൻസറിനെ അതിജീവിച്ചവരുടെ ദിനമായി ആചരിക്കുന്നു. കാൻസറിനെ അതിജീവിച്ചവർക്ക് സപ്പോർട്ട് നൽകുവാനും കാൻസറിന് ശേഷം ഒരു സാധാരണ ജീവിതം ഉണ്ട് എന്ന സന്ദേശം ലോകത്തിന് നൽകാനും ഈ ദിനത്തിന് കഴിയുന്നു.
ഡി. പ്രേംരാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൂട്ടായ്മ ജീവനം സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുമാർ ആലപ്പുഴ ഉദ്ഘാടനം ചെയ്തു. ജീവനം, ഭാരവാഹികളായ ബോസ് തോമസ്, ലിജി , രാജേന്ദ്രൻ കുഞ്ഞുപൊടിയൻ എന്നിവർ സംസാരിച്ചു.