പത്തനാപുരം: ജീവനം കാൻസർ സൊസൈറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. കാൻസറിനെ പ്രതിരോധിക്കാൻ പരിസ്ഥിതിയെയും ജൈവ കൃഷിയെയും പ്രോത്സാഹിപ്പിക്കണം എന്ന സന്ദേശമുയർത്തി പട്ടാഴി മീനം എസ് .വി .എൽ .പി. എ സി ൽ പരിസ്ഥിതി ദിന പരിപാടികൾ സംഘടിപ്പിച്ചു.
ജീവനം പട്ടാഴി പഞ്ചായത്ത് പ്രസിഡന്റ് മീനം രാജേഷിന്റെ അദ്ധ്യക്ഷതയിൽ പട്ടാഴി പഞ്ചായത്ത് വികസന കാര്യ സമിതി അദ്ധ്യക്ഷൻ സജീവ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ ജെയിൻ ജോയി ,സ്‌കൂൾ മാനേജർ പി. വിലാസ് ,സ്‌കൂൾ ഹെഡ്മിസ്ട്രസ് ബീന, ഗോപകുമാർ പട്ടാഴി, ജീവനം ഭാരവാഹികളായ ബിജു തുണ്ടിൽ, ജോജി മാത്യു ജോർജ് ,മുഹമദ് മിർസാദ് ,മണികണ്ഠൻ എന്നിവർ പങ്കെടുത്തു.