vive
അഷ്ടമുടി വിവേകാനന്ദ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന പഠനോപകരണ വിതരണം മാതാ അമൃതാനന്ദമയി സേവാ സമിതി ജില്ലാ സെക്രട്ടറി ബിജു അഷ്ടമുടി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: അഷ്ടമുടി വിവേകാനന്ദ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ നിർദ്ധനരായ 200 കുട്ടികൾക്ക് പഠനോപകരണങ്ങളും ഗ്രാമവാസികൾക്ക് വൃക്ഷത്തൈകളും വിതരണം ചെയ്തു. മാതാ അമൃതാനന്ദമയി സേവാ സമിതി ജില്ലാ സെക്രട്ടറി ബിജു അഷ്ടമുടി വിതരണോദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ എ. സുജിത് അദ്ധ്യക്ഷത വഹിച്ചു. സമിതി പ്രസിഡന്റ് അനന്തകൃഷ്ണൻ, അംഗങ്ങളായ വിധു കൃഷ്ണൻ, വിനുമോൻ, അഭിജിത്ത്, പ്രമോദ് മാധവൻപിള്ള, അഭിഷേക് തുടങ്ങിയവർ പങ്കെടുത്തു.