കരുനാഗപ്പള്ളി: എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.പി.മോഹന്റെ നേതൃത്വത്തിൽക്ലാപ്പന തെക്ക് മുറിയിൽ ഓണംപ്പള്ളി ജംഗ്ഷനിൽ നിന്ന് വലിയ പറമ്പിലേക്കുള്ള പഞ്ചായത്ത് റോഡിന്റെ തെക്ക് അരുകിൽ നിന്ന് 60 സെ.മീ നീളമുള്ള കഞ്ചാവ് ചെടി കണ്ടെടുത്തു . കഞ്ചാവ് ചെടി നട്ടുവളർത്തിയവരെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു. നേരത്തെ കിണറ് മുക്കിന് പടിഞ്ഞാറ് വശത്ത് നിന്ന് 44 കഞ്ചാവ് ചെടികൾ എക്സൈസ് കണ്ടെത്തിയിരുന്നു.
ആദിനാട് കോമളത്ത് രാഹുലിന്റെ വീട്ടിൽ നിന്ന് 15ലീറ്റർ സ്പിരിറ്റും കരുനാഗപ്പള്ളി താലുക്കിൽ പവുമ്പ വില്ലേജിൽ ജയന്തി കോളനിയിൽ തുണ്ടിൽ വീട്ടിൽ സുര്യ അണ്ണാദുരൈയുടെ വീട്ടിൽ അടുക്കളയിൽ സുക്ഷിച്ചിരുന്ന 1.500ലിറ്റർ ചാരായവും ചാരായം വാറ്റാൻ പാകപ്പെട്ടത്തിയ 105 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കല്ലേലിഭാഗം അനീഷ് ഭവനത്തിൽ മുകേഷിന്റെ വീട്ടിൽ നിന്നു് 200ലിറ്റർ കോടയും ആദിനാട് മഠത്തിൽ വീട്ടിൽ വിനോദ് കുമാറിന്റെ വീട്ടിൽ നിന്ന് 220ലിറ്റർ കോടയും കല്ലേലിഭാഗം കരന്ത്രാത്ത് തെക്കതിൽ പ്രവീണിന്റെ വീട്ടിൽ നിന്ന് 70ലിറ്റർ കോടയും തഴവ കാർത്തികയിൽ അഖിലാനന്ദന്റെ വീട്ടിൽ നിന്ന് 5 ലിറ്റർ ചാരായവും 220ലീറ്റർ കോടയും കണ്ടെത്തി. പരിശോധനയിൽ പ്രിവന്റിവ് ഓഫീസർമാരായ എ. അജിത് കുമാർ, പി.എ .അജയകുമാർ, എസ്. അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്. സന്തോഷ്, ശ്രീകുമാർ, ഡ്രൈവർ രാജു എന്നിവർ പങ്കെടുത്തു.