കൊട്ടിയം: കൊവിഡ് കാലത്ത് ദുരിതത്തിലായ കുടുംബങ്ങൾക്ക് സഹായമെത്തിക്കാൻ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നെടുമ്പന കോൺഗ്രസ് ഭവനിൽ യൂത്ത് കെയർ സ്നേഹ വിപണി പ്രവർത്തനമാരംഭിച്ചു. സുമനസുകളുടെ സഹായത്തോടെ സമാഹരിച്ച അരി, പച്ചക്കറി, പഴങ്ങൾ, മുട്ട, ബിസ്കറ്റ് തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ ഇവിടെ നിന്ന് ആവശ്യക്കാർക്ക് സൗജന്യമായി നൽകും.
പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മുഖത്തല ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ഫൈസൽ കുളപ്പാടം, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നാസിമുദ്ദീൻ ലബ്ബ, കുരീപ്പള്ളി സലിം, കണ്ണനല്ലൂർ സമദ്, ഷിബിൻ, ബിനോയ് നല്ലില, ഷഹീർ മുട്ടയ്ക്കാവ്, റാഷിദ്, ആസാദ് തുടങ്ങിയവർ പങ്കെടുത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടത്തിന്റെ നേതൃത്വത്തിലാണ് സ്നേഹ വിപണിയുടെ പ്രവർത്തനം.