പുനലൂർ: വീടിന് സമീപത്തെ മൺതിട്ടയിൽ നിന്ന് കൂറ്റൻ പാറ ഉരുണ്ട് ഇറങ്ങി കാറിന് ഇടിച്ച് കേടുപാടുകൾ സംഭവിച്ചു. ഒറ്റക്കൽ പാറക്കടവ് നെല്ലിക്കൽ പടിഞ്ഞാറ്റതിൽ പ്രകാശ്-സുനിദ ദമ്പതികളുടെ വീടിനോട് ചേർന്ന ഷെഡിൽ കിടന്ന കാറിലാണ് പാറ ഇടിച്ചത്. ശനിയാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം.വീട്ടിൻ നിന്ന് 500 മീറ്റർ ദുരത്തിൽ ഉയർന്ന പ്രദേശത്ത് ഇരുന്ന പാറയാണ് ഉരുണ്ട് ഇറങ്ങി കാറിൻെറ ഡോറും മറ്റും തകർത്തത്. ശബ്ദം കേട്ട് ഭയന്ന് പുറത്തിറങ്ങിയപ്പോഴാണ് വീടിനോട് ചേർന്ന ഇരുമ്പ് വലയും നശിപ്പിച്ച ശേഷം പാറ കാറിന്റെ ഡോറിൽ ഇടിച്ച് നിൽക്കുന്നത് വീട്ടുകാർ കണ്ടത്.