കരുനാഗപ്പള്ളി: എസ്.എഫ്.ഐ കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരത്തിന്റെ ഉദ്ഘാടനം അഡ്വ.കെ.സോമപ്രസാദ് എം.പി ഉദ്ഘാടനം ചെയ്തു. മുസാഫിർ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. .അമൽ സുരേഷ്, സി .പി . എം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി സെക്രട്ടറി പി .കെ. ബാലചന്ദ്രൻ, ജി .സുനിൽ,അപ്പു സുധൻ, ജഗൻ ദേവ്, ഗൗതം എന്നിവർ പങ്കെടുത്തു. പ്രകൃതി സ്നേഹിയും പരിസ്ഥിതി വാദിയും സോഷ്യലിസ്റ്റ് നേതാവുമായ എം. പി. വീരേന്ദ്രകുമാറിന്റെ സ്മരണാർത്ഥം എൽ .ജെ .ഡി കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വീരേന്ദ്രകുമാർ സ്മൃതി വൃക്ഷത്തൈകൾ പൊതു സ്ഥലങ്ങളിലും പാർട്ടി പ്രവർത്തകരുടെ ഭവനങ്ങളിലും നട്ടു. കരുനാഗപ്പള്ളി നിയോജകമണ്ഡലം തല ഉദ്ഘാടനം സംസ്ഥാന കമ്മറ്റി അംഗം റെജി കരുനാഗപ്പള്ളി വൃക്ഷതൈ നട്ടു കൊണ്ട് നിർവഹിച്ചു.