പത്തനാപുരം : മാങ്കോട് നിവാസിയും മാങ്കോട് ജി .എച്ച് .എസ് .എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി യുമായ ഐശ്വര്യക്ക് ഇനി ഓൺലൈൻ ക്ലാസിന് പങ്കെടുക്കാം. ക്ളാസിൽ പങ്കെടുക്കാൻ മൊബൈൽ ഫോൺ ഇല്ലെന്ന വിവരം മന്ത്രി പി. പ്രസാദിനെ അറിയിക്കുകയായിരുന്നു. തുടർന്ന് മന്ത്രി മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവുമായ എസ് . വേണുഗോപാലിനെയും സി.പി .ഐയുടെ ചില പ്രവത്തകരെയും വിവരം അറിയിച്ചു. അവർ ഐശ്വര്യയുടെ വീട്ടിലെത്തി മൊബൈൽ ഫോൺ കൈമാറി. അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട ഐശ്വര്യ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും സംരക്ഷണത്തിലാണ് കഴിയുന്നത്. ജില്ലാ പഞ്ചായത്തംഗം സുനിതാ രാജേഷ്,മുൻ ഗ്രാമ പഞ്ചായത്ത് അംഗം കെ.പി.രാജു,സി.പി.ഐ നേതാക്കളായ കെ.പി.ബിജു,അശോകൻ നായർ , എ.ഐ.വൈ.എഫ് നേതാക്കളായ വിവേക് ബാബു,നിസാം മുള്ളൂർനിരപ്പ്, ഫാസിൽ, എസ്.ബാബു എന്നിവർ പങ്കെടുത്തു.