പത്തനാപുരം : ആവണീശ്വരം എ .പി .പി .എം വി .എച്ച് .എസ്. എസിൽ പരിസ്ഥിതിദിന ആഘോഷത്തിന്റെ ഭാഗമായി അമ്മ മരം പദ്ധതിയുടെ ഉദ്ഘാടനം നടന്നു. സ്കൂൾ വിദ്യാർത്ഥിനി നവമിയുടെ അമ്മ ബിന്ദു ഹർഷനും ഐ. എൻ. ടി .യു. സി സംസ്ഥാന പ്രസിഡന്റ് ആർ .ചന്ദ്രശേഖരനും ചേർന്ന് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഫലവൃക്ഷ തൈ സ്കൂൾ അങ്കണത്തിൽ നട്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. ഡോ.മീര ആർ .നായർ വിദ്യാർത്ഥികളായ ദീൻ, പാർവതി, നവമി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നല്കി.