കൊല്ലം: കേരളാ സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ഓഡിറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.സി. വിഷ്ണുനാഥ് എം.എൽ.എയുടെ കൊവിഡ് കെയർ സെന്ററിലേക്ക് പൾസ് ഓക്‌സീമീറ്ററുകൾ വാങ്ങിനൽകി. സംസ്ഥാന പ്രസിഡന്റ് പി.കെ. ജയകൃഷ്ണൻ ഓക്സീമീറ്ററുകൾ എം.എൽ.എയ്ക്ക് കൈമാറി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ, അസോ. സംസ്ഥാന സെക്രട്ടറി ജി. മനോജ്കുമാർ, ജില്ലാ സെക്രട്ടറി ടി.കെ. മുഹമ്മദ് അൻസർ, പ്രസിഡന്റ് കെ. സുനിൽകുമാർ, ട്രഷറർ ജെ. ബോബൻ തുടങ്ങിയവർ പങ്കെടുത്തു.