കൊല്ലം: എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റിയുടെയും മുഖത്തല ആച്യുതമേനോൻ സഹകരണ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ വീടുകളിലെത്തി കൊവിഡ് പരിശോധന നടത്തുന്ന സൗജന്യ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. പദ്ധതി പ്രകാരം ആന്റിജൻ പരിശോധനാ കിറ്റിന്റെ വില മാത്രമാണ് ഈടാക്കുന്നത്.
എ.ഐ.വൈ.എഫ് ജില്ലാ എക്സിക്യൂട്ടീവ് അംഗം അതുൽ ബി. നാഥ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജഗത് ജീവൻ ലാലി, ആശുപത്രി സെക്രട്ടറി ടി. വിജയകുമാർ, ഡയറക്ടർ ബോർഡ് അംഗം അഡ്വ. കെ. മനോജ് കുമാർ, സി.പി.ഐ ജില്ലാ കമ്മിറ്റിയംഗം ഡി. സുകേശൻ, എ.ഐ.എസ്.എഫ് ജില്ലാ കമ്മിറ്റിയംഗം എം.ഡി. അജ്മൽ തുടങ്ങിയവർ സംസാരിച്ചു.