community-kitchen
സി.ആർ.മഹേഷ് എംഎൽഎ തൊടിയൂർ അരമത്ത് മഠത്തിലെ സാമൂഹിക അടുക്കള സന്ദർശിക്കുന്നു.

തൊടിയൂർ: അരമത്ത്മഠം ഒൻപതാം വാർഡിൽ കൊവിഡ് ബാധിതർക്കും മഴക്കെടുതിയിൽപ്പെട്ടവർക്കുമായി ആരംഭിച്ച സാമൂഹിക അടുക്കള ഗ്രാമപഞ്ചായത്തംഗം തൊടിയൂർ വിജയൻ ഉദ്ഘാടനം ചെയ്തു.ശരത് എസ്.പിള്ള ,നൗഷാദ്, ഷെമീർമേനാത്ത്, തുടങ്ങിയവരാണ് കിച്ചന്റെ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.സി.ആർ.മഹേഷ് എം.എൽ.എ ഇന്നലെ സാമൂഹിക അടുക്കള സന്ദർശിച്ചു. തൊടിയൂർ വിജയൻ ,ജി.വിജയനുണ്ണിത്താൻ, സി.മോഹനൻ, ആർ.കെ.വിജയൻ എന്നിവർ എം .എൽ. എയ്‌ക്കൊപ്പം ഉണ്ടായിരുന്നു.