car

ഉമയനല്ലൂർ: റോഡ് മുറിച്ചുകടക്കവേ അമിതവേഗത്തിലെത്തിയ കാറിടിച്ച് ഗൃഹനാഥൻ മരിച്ചു. മൈലാപ്പൂര് തുണ്ടുവിള വീട്ടിൽ അബ്ദുൽ അസീസാണ് (62) മരിച്ചത്. ശനിയാഴ്ച രാത്രി ഒൻപതോടെ ദേശീയപാതയിൽ മേവറത്തായിരുന്നു അപകടം. ഉടൻ മേവറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. മക്കൾ: റെഫീക്, റെസീന, നാജിമുദ്ദീൻ. മരുമക്കൾ: നാസില, നൗഷാദ്, ആമിന.