പുനലൂർ: ചെമ്മന്തൂർ സെന്റ് ജോൺസ് ഓർത്തഡോക്സ് ഇടവക കൊവിഡ് വ്യാപനങ്ങളെ തുടർന്ന് ദുരിതം അനുഭവിക്കുന്നവർക്ക് ഭക്ഷ്യധ്യാന്യ,പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. മാനേജിംഗ് കമ്മിറ്റിയും യുവജന സംഘടനയും കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായാണ് ഭക്ഷ്യധാന്യ കിറ്റുകളും പച്ചക്കറികളും നൽകിയത്. ഇടവ വികാരി അനിൽ ബേബി വിതരണോദ്ഘാടനം നിർവഹിച്ചു. ട്രസ്റ്റി ഡാനിയേൽ, സെക്രട്ടറി ജിജോ ജോസ് തുടങ്ങിയവർ സംസാരിച്ചു. കമ്മിറ്റി അംഗങ്ങളായ റെജി ജോൺ, ജിജി ജേക്കബ്, ജെയിംസ് വർഗീസ്, ബിപിൻ വർഗീസ്,ഫെബിൻ കുഞ്ഞപ്പൻ, ബാബു, സന്തോഷ് സ്കറിയ, സാറാമ്മ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.