ചാത്തന്നൂർ: എക്സൈസ് ചാത്തന്നൂർ റേഞ്ചിന്റെ പരിശോധനയിൽ മുഖത്തല പാങ്കോണം കോളനിയിലെ മൂന്ന് വീടുകളിൽ നിന്ന് 200 ലിറ്റർ കോട പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പാങ്കോണം കോളനി കാഞ്ഞിരംവിള വീട്ടിൽ രാധാകൃഷ്ണൻ (48), കൊച്ചുവീട്ടിൽ ബാബു (63), തൊടിയിൽ പുത്തൻവീട്ടിൽ രാജൻ (56) എന്നിവർക്കെതിരെ കേസെടുത്തു.
കോടയിൽ പുഴുവരിച്ച നിലയിലുള്ള പഴങ്ങൾ, ടോർച്ച് ബാറ്ററി, പല്ലി, പഴുതാര, പാമ്പ്, എലി തുടങ്ങിയവയുടെ അവശിഷ്ടങ്ങൾ, അമോണിയ മുതലായവ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. പ്രിവന്റീവ് ഓഫീസർമാരായ എസ്. നിഷാദ്, ആർ.ജി. വിനോദ്, സി.ഇ.ഒമാരായ എം.ആർ. അനിൽ, രാഹുൽരാജ്, ഒ.എസ്. വിഷ്ണു. എസ്. സൗമ്യ, ബിനോജ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.