irel
ചവറ ഐ.ആർ.ഇ.എൽ ആംബുലൻസ് നൽകിയ ആംബുലൻസ് ജില്ലാ പഞ്ചായത്തിന് വേണ്ടി മെമ്പർ സുധീഷ് കുമാർ ഐ.ആർ.ഇ.എൽ മേധാവി ആർ.വി. വിശ്വനാഥനിൽ നിന്ന് ഏറ്റുവാങ്ങുന്നു

ചവറ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചവറ ഐ.ആർ.ഇ.എൽ ആംബുലൻസ് നൽകി. ചവറ ശങ്കരമംഗലത്ത് പ്രവർത്തിക്കുന്ന സി.എസ്.എൽ.ടി.സി യിൽ വെന്റിലേറ്റർ ഉൾപ്പടെ അത്യാധുനിക സൗകര്യമുള്ളതും ഓക്സിജൻ സൗകര്യം ഉള്ളതുമായ രണ്ട് ആംബുലൻസാണ് ഐ.ആർ.ഇ.എൽ സാമൂഹ്യ ഉത്തരവാദിത്ത പദ്ധതിയിൽ ഉൾപ്പെടുത്തി നൽകിയത്. ഇവ ജില്ലാ പഞ്ചായത്തിന് വേണ്ടി മെമ്പർ സുധീഷ് കുമാർ ഐ.ആർ.ഇ.എൽ മേധാവി ആർ.വി. വിശ്വനാഥനിൽ നിന്ന് ഏറ്റുവാങ്ങി. ശങ്കരമംഗലം സി.എസ്.എൽ.ടി.സി യിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി ജനറൽ മാനേജർ എ. ജയപാലൻ, ചീഫ് മാനേജർ ഭക്തദർശൻ തുടങ്ങിയവരും പങ്കെടുത്തു ചവറയിൽ പ്രവർത്തിക്കുന്ന ഡോമിസിലിയറി കെയർ സെന്ററുകളിലും ആംബുലൻസ് സൗകര്യം ഒരുക്കിയിരിക്കുന്നത് ഐ.ആർ.ഇ.എൽ ആണ്.