containment-zone

ചാത്തന്നൂർ: കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ കിഴക്കനേല വാർഡിലെ കിഴക്കനേല പാലം മുതൽ വട്ടയം വരെയും വട്ടവിള മുതൽ ചാന്നാംപൊയ്ക വരെയും മുക്കട മുതൽ ചാന്നാംപൊയ്ക പച്ചയിൽ റോഡ് വരെയും മുതിയക്കോണം മുതൽ ചാന്നാംപൊയ്ക വരെയുമുള്ള ഭാഗം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി. വേളമാനൂർ - നെട്ടയം റോഡിൽ ട്രാൻസ്ഫോർമർ ഏലാ റോഡ് വഴി പുന്നലം ഭാഗം, നെട്ടയം കശുഅണ്ടി ഫാക്ടറി, നെട്ടയം ജംഗ്ഷൻ ഭാഗങ്ങളും ആദിച്ചനല്ലൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡും കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.