കരുനാഗപ്പള്ളി: ആദ്യകാല കോൺഗ്രസ് നേതാവ് ആലപ്പാട് കിഴക്കിടത്ത് പരേതനായ കെ.വി. വിജയപണിക്കരുടെ ഭാര്യ ആലപ്പാട് തുറ എൽ.പി.എസ് റിട്ട. ഹെഡ്മിസ്ട്രസും ആലുംകടവ് പ്ലാശേരിൽ കുടുംബാംഗവുമായ ജി. ഗണേശ്വരി (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് മരുതൂർകുളങ്ങരയിലെ മകന്റെ വസതിയിൽ. മക്കൾ: കെ.വി. അജിതപ്രസാദ് (റിട്ട. ഹെഡ്മാസ്റ്റർ), കെ.വി. അനന്തപ്രസാദ് (റിട്ട. ഡെപ്യൂട്ടി തഹസീൽദാർ), കെ.വി. ഗായത്രിദേവി (റിട്ട. ഹെഡ്മിസ്ട്രസ്, ആലപ്പാട് തുറ എൽ.പി.എസ്), കെ.വി. അച്യുതപ്രസാദ് (അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ്), കെ.വി. അരുണപ്രസാദ് (സ്പെഷ്യൻ ബ്യൂറോ, കൊച്ചി), കെ.വി. രേഖ (സാമൂഹ്യ സുരക്ഷാ മിഷൻ). മരുമക്കൾ: താരാഭായി (റിട്ട. എച്ച്.എം), എസ്. അജിതകുമാരി (ഗവ. എച്ച്.എസ്.എസ്, കരുനാഗപ്പള്ളി), ആർ. രാജു (അബുദാബി), റാണി ലക്ഷ്മണൻ (റിട്ട. സൂപ്രണ്ട്, വിദ്യാഭ്യാസ വകുപ്പ്), എസ്. ഷീജ (അദ്ധ്യാപിക, ബോയ്സ് എച്ച്.എസ്, കരുനാഗപ്പള്ളി), കെ. ശിവകുമാർ (ജനറൽ മാനേജർ, ചിന്ത പബ്ലിക്കേഷൻസ്). മരണാനന്തര ചടങ്ങ് 22ന് രാവിലെ 8ന്.