doctor

 കൊവിഡ് സംശയങ്ങൾക്ക് വിളിക്കാം

കൊല്ലം: കൊവിഡ് ചികിത്സയിലുള്ളവർക്കും വീട്ടിൽ ക്വാറന്റൈനിൽ കഴിയുന്നവർക്കും ഭേദമായവർക്കും ആരോഗ്യ - മാനസിക പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഇനി വിരൽത്തുമ്പിലുണ്ട് ഡോക്ടർമാർ. നന്മ ഡോക്ടേഴ്സ് ഹെൽപ്പ് ഡെസ്കുമായി സഹകരിച്ച് ജില്ലാ പഞ്ചായത്താണ് ആഴ്ചയിൽ എല്ലാ ദിവസവും സേവനം സൗജന്യമായി ഒരുക്കിയിരിക്കുന്നത്. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് പ്രവർത്തനം.

വിളിക്കേണ്ട നമ്പർ: 8943270000, 8943160000


എന്തൊക്കെ ചോദിക്കാം?


1. മരുന്ന് സംബന്ധമായ സംശയങ്ങൾ
2. ഗുളികകൾ കഴിക്കുന്ന രീതി
3. ആരോഗ്യപ്രശ്‌നങ്ങളിലുള്ള സംശയനിവാരണം
4. രോഗാധിക്യത്താലുണ്ടാകുന്ന വൈകാരിക പ്രശ്നങ്ങൾ
5. ശാരീരിക മാറ്റങ്ങളിലെ പ്രതിവിധി

പരിഭ്രമം അല്ല പ്രതിവിധി

1. മു​റി​ക്കു​ള്ളിൽ ത​ന്നെ ക​ഴി​യു​ക
2. പ്രാ​യ​മാ​യവർ, കു​ട്ടി​കൾ, രോ​ഗം ഇ​ല്ലാ​ത്ത​വർ എ​ന്നി​വ​രു​മാ​യി സമ്പർ​ക്കം ഒ​ഴി​വാ​ക്കു​ക
3. ദി​വ​സവും മൂ​ന്നു​നേ​രം ര​ക്ത​ത്തി​ലെ ഓ​ക്‌​സി​ജ​ന്റെ അ​ള​വ് പ​രി​ശോ​ധി​ക്കുക
4. ഓ​ക്‌​സി​ജ​ന്റെ അ​ള​വ് 94 ശ​ത​മാ​ന​ത്തിൽ കു​റ​ഞ്ഞാൽ ആ​ശു​പ​ത്രി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണം

5. ചെ​റി​യ പ​നി, ത​ല​വേ​ദ​ന, ശ​രീ​ര​വേ​ദ​ന എ​ന്നി​വ​യ്​ക്ക് ആ​ശു​പ​ത്രി​യിൽ പോ​കേ​ണ്ട കാ​ര്യ​മി​ല്ല

''

കൊവിഡ് സാഹചര്യത്തിൽ സ്വ​തന്ത്ര​മാ​യി ഡോ​ക്​ട​റോ​ട് സം​ശ​യ​ങ്ങൾ ചോ​ദിക്കാനും പരിഹാരം കാണാനും പദ്ധതിയിലൂടെ കഴിയും.

സാം.കെ. ഡാനിയേൽ

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്