കൊല്ലം: സാധാരണ ബിസിനസ് സ്ഥാപനം എന്ന നിലയിലാണ് ദിലീപ് നന്ദനം 2014ലെ വിഷുദിനത്തിൽ പുത്തൂരിൽ നന്ദനം ഹോം അപ്ളയൻസസ് തുടങ്ങിയത്. കൊട്ടാരക്കരയുടെ എം.എൽ.എ ആയിരുന്ന പി. ഐഷാപോറ്റിയാണ് അന്ന് നന്ദനം നാടിന് സമർപ്പിച്ചത്.
ഏതൊരു സ്ഥാപനത്തെയുംപോലെ വളർന്നു എന്നതിലല്ല, നാടിന്റെ ഹൃദയത്തിൽ ഇടംനേടിയെന്നതാണ് നന്ദനം ഹോം അപ്ളയൻസിസിനെ വ്യത്യസ്തമാക്കുന്നത്. നാടിന്റെ കരുതലേറ്റെടുത്ത് സേവന പ്രവർത്തനങ്ങളിലൂടെ ഒട്ടേറെപ്പേരുടെ കണ്ണീരൊപ്പാൻ കഴിഞ്ഞതും നിർദ്ധന വിദ്യാർത്ഥികൾക്ക് പഠന സൗകര്യങ്ങളൊരുക്കിയും വനിതാ പ്രവർത്തകരെ ആദരിച്ചുമൊക്കെ നന്ദനം ചെറിയകാലംകൊണ്ട് എല്ലാവരിലേക്കും ഇറങ്ങിച്ചെന്നു. ആത്മസമർപ്പണത്തോടെ കഠിനാധ്വാനത്തിനിറങ്ങിയ ദിലീപിന് നാടിന്റെ സ്നേഹസന്തോഷങ്ങൾ തിരികെ ലഭിച്ചപ്പോഴാണ് സ്ഥാപനം വളർന്നത്.
പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലെത്തി ചെറിയൊരു ബിസിനസ് സംരംഭം എന്ന നിലയിൽ തുടങ്ങിയ നന്ദനം കഴിഞ്ഞ ഓണക്കാലത്തിന് മുൻപായി മെച്ചപ്പെട്ട സൗകര്യങ്ങളിലേക്ക് മാറിയപ്പോൾ നവീകരിച്ച ഷോറൂം ഉദ്ഘാടനത്തിനെത്തിയതും പി. ഐഷാപോറ്റിയായിരുന്നു. ഗ്രാമപ്രദേശമായ പുത്തൂരിൽ ഉത്പന്നങ്ങൾ വാങ്ങുന്നതിന് ആദ്യമായി തവണ വ്യവസ്ഥ ഏർപ്പെടുത്തിയത് നന്ദനമാണ്. ഒന്നിച്ച് പണമെടുക്കാനില്ലാത്ത സാധാരണക്കാർക്ക് അത് വലിയ അനുഗ്രഹമായും മാറി.
വീട്ടിലേക്ക് വേണ്ടതെല്ലാം..
ലോകോത്തര ബ്രാന്റുകളുടെ ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ, ഫർണിച്ചർ, മൊബൈൽ ഫോണുകൾ, കമ്പ്യൂട്ടറുകൾ, പ്രസന്റേഷൻ ഐറ്റംസ് തുടങ്ങി വീട്ടിലേക്കും ഓഫീസിലേക്കും വേണ്ടുന്ന ഉപകരണങ്ങളുടെ വിപുലമായ ഷോറൂമാണ് നന്ദനം ഒരുക്കിയിട്ടുള്ളത്. കേരളത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ശൃംഖലയായ വൈറ്റ് മാർട്ടിന്റെ ഫ്രാഞ്ചൈസിയാണ്. എൻ സ്റ്റാർ ഫർണിച്ചർ എന്ന പേരിൽ സ്വന്തം ബ്രാന്റും തുടങ്ങിക്കഴിഞ്ഞു. ആധുനിക മെഷിനറികളോടുകൂടിയ ജില്ലയിലെ ഏറ്റവും വലിയ ഫർണിച്ചർ കമ്പനിയായി എൻ സ്റ്റാർ മാറുമെന്നാണ് പ്രതീക്ഷ. എല്ലായിനം ഫർണിച്ചറും നിർമ്മിക്കുന്ന കമ്പനിയായി അടുത്ത വർഷത്തോടെ പൂർണതോതിൽ പ്രവർത്തനം തുടങ്ങും. ഓട്ടോമാറ്റിക് മെഷീനുകളാണ് ഇവിടെ സജ്ജമാക്കുന്നത്. സോളാർ സംവിധാനങ്ങളും ഉടൻ ലോഞ്ച് ചെയ്യുന്നുണ്ട്.
സേവനവഴികളിലൂടെ
കഴിഞ്ഞ രണ്ട് പ്രളയകാലത്തും നന്ദനത്തിന്റെ കരുതലും സ്നേഹവും പൊതുസമൂഹം നേരിട്ട് ബോദ്ധ്യപ്പെട്ടതാണ്. നാട്ടിലെ ഇല്ലായ്മക്കാരെ സഹായിച്ചത് മാത്രമായിരുന്നില്ല. രണ്ട് തവണയായി രണ്ട് ലോഡ് നിറയെ ഭക്ഷ്യസാധനങ്ങളും മറ്റ് ഉത്പന്നങ്ങളുമാണ് ദിലീപ് നന്ദനവും സഹപ്രവർത്തകരും ചേർന്ന് പ്രളയ ബാധിത പ്രദേശങ്ങളിൽ നേരിട്ട് എത്തിച്ചുനൽകിയത്. കൊവിഡിനെ തുടർന്ന് വിദ്യാലയങ്ങൾ അടഞ്ഞപ്പോൾ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി നിരവധി എൽ.ഇ.ഡി ടി.വികൾ സംഭാവന ചെയ്തു. നിർദ്ധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോണുകളും നൽകി. ഇത്തവണ ലോക് ഡൗൺ വേളയിൽ 160 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളുമടങ്ങിയ കിറ്റുകൾ നൽകി.
പുത്തൂർ ജനമൈത്രി പൊലീസുമായി സഹകരിച്ചാണ് ഇവ അർഹരായ കുടുംബങ്ങൾക്ക് എത്തിച്ചുനൽകിയത്. സ്ത്രീ സുരക്ഷാ പദ്ധതിയുടെ ഭാഗമായി പുത്തൂർ ലയൺസ് ക്ളബുമായി ചേർന്ന് നൂറ് വനിതകൾക്ക് 1.25 കോടി രൂപയുടെ സൗജന്യ സ്ത്രീ സുരക്ഷാ ഇൻഷ്വറൻസ് പോളിസികൾ നൽകി. പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിന് ആവശ്യമായ ഫർണിച്ചർ സംഭാവനയായി നൽകി. പുസ്തകഗ്രാമമായ പെരുംകുളത്തെ ബാപ്പുജി സ്മാരക വായനശാലയുടെ നേതൃത്വത്തിൽ 21 പേർ ചേർന്നെഴുതുന്ന നോവലിന് ഉചിതമായ പേര് നൽകുന്നവർക്ക് 5000 രൂപ ക്യാഷ് പ്രൈസ് നൽകുന്നത് നന്ദനമാണ്. പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളുമായി ചേർന്ന് ഇംഗ്ളീഷ് ലാംഗ്വേജ് ഗെയിം സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ നന്ദനം നൽകുകയും ചെയ്തു. വീടും പരിസരവും വൃത്തിയാക്കുകയെന്ന ചിന്തയോടെ ഹൗസ് കീപ്പിംഗ് ചലഞ്ചും സംഘടിപ്പിച്ചു.
പ്രഷ്യസ് ഡ്രോപ്സ് എന്ന രക്തദാന സംഘടനയ്ക്ക് മികച്ച പ്രോജക്ടിന് അരലക്ഷം രൂപ സമ്മാനം നൽകുകയും അതുവഴി വൃക്ക രോഗിക്ക് തുക എത്തിയ്ക്കുകയും ചെയ്തു. കിടപ്പ് രോഗികൾക്കും നിർദ്ധന കുടുംബങ്ങൾക്കും നന്ദനത്തിന്റെ കാരുണ്യം എത്താറുണ്ട്.
സാധാരണ കുടുംബത്തിൽ നിന്നെത്തി...
കൊട്ടാരക്കര കോട്ടാത്തല നന്ദനത്തിൽ പരേതനായ എൻ. രാജന്റെയും ഓമനയുടെയും മകനായ ദിലീപ് നന്ദനം പഠനശേഷം ഗുജറാത്തിലേക്കും അവിടെ നിന്ന് ഉത്തർ പ്രദേശിലേക്കും തൊഴിൽ തേടി പോയതാണ്. ഇരുപത്തൊന്നാം വയസിൽ വിദേശത്തേക്ക് പറന്നു. യു.എ.ഇയിലായിരുന്നു അധികകാലം. 2014ൽ നാട്ടിലേക്ക് മടങ്ങിയപ്പോൾ ചെറിയൊരു ബിസിനസുമായി ഒതുങ്ങിക്കൂടാനാണ് ആഗ്രഹിച്ചത്. ബിസിനസും ഒപ്പം കാരുണ്യവുമായി ദിലീപിന്റെ മനസും ഒപ്പം നന്ദനവും വളർന്നു. ഭാര്യ ചിഞ്ചു ദിലീപും മൂന്നാം ക്ളാസ് വിദ്യാർത്ഥിയായ മകൻ ആദിനന്ദും പൂർണ പിന്തുണയുമായി കൂടെയുണ്ട്. ഫുമ്മ (ഫർണിച്ചർ മാനുഫാക്ചറിംഗ് അസോസിയേഷൻ) ജില്ലാ സെക്രട്ടറിയാണ് ദിലീപ്. മുൻപ് ഡാറ്റ കൊല്ലം സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. ദിലീപ് നന്ദനത്തിന്റെ ഫോൺ: 9847571307.