ksu-
ഭക്ഷ്യ കിറ്റ് വിതരണം നടത്തി

ചവറ: കെ.എസ്.യു തെക്കുംഭാഗം എട്ടാം വാർഡ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റ് വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരൻ ഭക്ഷ്യക്കിറ്റ് വിതരണോദ്ഘാടനം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ആർ. സുരേഷ്‌ അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭാകരൻ പിള്ള,​ ബാങ്ക് പ്രസിഡന്റ് എൽ.ജെസ്റ്റസ് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.സജു മോൻ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സൺ സന്ധ്യാമോൾ എന്നിവർ സംസാരിച്ചു. കെ.എസ്.യു ബ്ലോക്ക് ജനറൽ സെക്രട്ടറി ഹിതേശ് ദാസ് യൂണിറ്റ് പ്രസിഡന്റ് ബാസ്റ്റ്യൻ ,​ വൈസ് പ്രസിഡന്റ് നോയൽ.ഹർഷ് ദാസ്,​ ഐറിൻ ജുഡ് എന്നിവർ നേതൃത്വം നൽകി.