കരുനാഗപ്പള്ളി: കുലശേഖരപുരം,നീലി കുളം 7-ം വാർഡ് കൊവിഡ് രോഗികൾക്ക് കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ വിതരണം ചെയ്തു. കെയർ ആൻഡ് ഷെയർ ചാരിറ്റി എന്ന സംഘടനയാണ് 75 ഓളം വീടുകളിൽ കൊവിഡ് പ്രതിരോധ കിറ്റുകൾ വിതരണം ചെയ്തത്. കിറ്രുകളുടെ വിതരണോദ്ഘാടനം അമൃത മെഡിക്കൽ കോളേജിലെ ഡോ. കെ .പി. നമ്പൂതിരി നിർവഹിച്ചു. ചടങ്ങിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ, സുനിൽകുമാർ, നിസാർ ആണോലിൽ, മുനീർ അഹമ്മദ്, ഗംഗധരൻ പിള്ള, നിസാം ഗോപൻ, നിസാർ കുയിൽ തുടങ്ങിയവർ പങ്കെടുത്തു.