പത്തനാപുരം :എസ്. എൻ. ഡി. പി യോഗം ആവിഷ്കരിച്ച ഗുരുകാരുണ്യം പദ്ധതി പ്രകാരം എസ്. എൻ. ഡി. പി യോഗം പത്തനാപുരം യൂണിയൻ നൽകുന്ന ഭക്ഷ്യ ധാന്യ, പച്ചക്കറി കിറ്റിന്റെ വിതരണോദ്ഘാടനം വിവിധ ശാഖ യോഗം ഭാരവാഹികൾക്ക് നൽകി കൊണ്ട് യൂണിയൻ പ്രസിഡന്റ് ആദകോട് കെ. ഷാജി യൂണിയൻ സെക്രട്ടറി ബി. ബിജു എന്നിവർ ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ യൂണിയൻ കൗൺസിലറും വനിതാ സംഘം യൂണിയൻ സെക്രട്ടറിയുമായ എസ്. ശശിപ്രഭ, യൂണിയൻ കൗൺസിലറും യൂണിയൻ യൂത്ത്മൂവ്മെന്റ് പ്രസിഡന്റുമായ റിജു. വി. ആമ്പാടി, വനിതാസംഘം കേന്ദ്രസമിതി അംഗങ്ങളായ ദീപ ജയൻ, എ. സി.ലാലി , കൗൺസിലർമാരായ സുജ അജയൻ, പത്മ രവീന്ദ്രൻ യൂത്ത്മൂവ്മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ് എം. മഞ്ചേഷ്, സെക്രട്ടറി ബിനു സുരേന്ദ്രൻ, ജോയിന്റ് സെക്രട്ടറി വി.അനീത്, കുമാരി സംഘം യൂണിയൻ കമ്മിറ്റി അംഗം അഞ്ജിത അജയൻ , സൈബർ സേന യൂണിയൻ കൗൺസിലർ വി.റെജി എന്നിവർ പങ്കെടുത്തു.