covid-
കൊല്ലം ജില്ലാ പഞ്ചായത്തംഗം അനന്ദുപിള്ള കോവിഡ് പ്രതിരോധ സാമഗ്രികൾ ആരോഗ്യ കേന്ദ്രങ്ങൾക്ക് കൈമാറിയപ്പോൾ

കുന്നിക്കോട് : കൊല്ലം ജില്ലാ പഞ്ചായത്ത് കൊവിഡ് പ്രതിരോധ സാമഗ്രികൾ ആരോഗ്യ കേന്ദ്രങ്ങൾക്ക് കൈമാറി. ജില്ലാ പഞ്ചായത്തംഗം അനന്ദുപിള്ള തലവൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിനും വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിനുമാണ് പൾസ് ഓക്സീമീറ്റർ, പി.പി.ഇ കിറ്റ്, മാസ്ക്, ബോഡി കിറ്റ് എന്നിവ കൈമാറിയത്. വിളക്കുടി പഞ്ചായത്ത് പ്രസിഡന്റ് അദബിയ നാസറുദ്ദീൻ, ബ്ലോക്ക് പഞ്ചായത്തംഗം സി.സജീവൻ, മെഡിക്കൽ ഓഫീസർ ഡോ.ലക്ഷ്മിശ്രീ, ഹെൽത്ത് ഇൻസ്പെക്ടർ അലക്സാസാണ്ടർ, ഷിബുദ്ദീൻ, വഹാബ്, പത്തനാപുരം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആനന്ദവല്ലി, തലവൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ‌വി.എസ്.കലാദേവി, നെടുവന്നൂർ സുനിൽ, നിഷാമോൾ, വിഷ്ണു കുമാർ, സുധ, ഡോ.അജയൻ തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ:

കൊല്ലം ജില്ലാ പഞ്ചായത്തംഗം അനന്ദുപിള്ള കൊവിഡ് പ്രതിരോധ സാമഗ്രികൾ തലവൂർ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.അജിത്കുമാറിന് കൈമാറുന്നു