കരുനാഗപ്പള്ളി: ആലപ്പാട് ഗ്രാമപഞ്ചായത്തിലെ തീരദേശ സംരക്ഷണത്തിനായി കടൽഭിത്തിയും പുലിമുട്ടുകളും അടിയന്തരമായി നിർമ്മിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ ഉറപ്പ് നൽകിയതായി സി.ആർ.മഹേഷ് എം.എൽ.എ അറിയിച്ചു. നൂതനമായ സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും സമുദ്രതീര സംരക്ഷണ ഭിത്തി നിർമ്മിക്കുന്നത്. ആലപ്പാട്ട് ഗ്രാമപഞ്ചായത്തിലെ ദുരിതപൂർണമായ ജനജീവിതത്തെ കുറിച്ച് സി.ആർ.മഹേഷ് എം.എൽ.എ നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരിന്നു മന്ത്രി റോഷി അഗസ്റ്റിൻ. 150 ലക്ഷം രൂപയുടെ വികസനപ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.