കൊട്ടിയം: കേരള മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ ഹരിതലോകം പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷ, ജൈവ പച്ചക്കറി തൈകൾ വിതരണം ചെയ്തു. വടക്കേവിള പഞ്ചായത്ത് എൽ.പി സ്‌കൂളിൽ നടന്ന ചടങ്ങിൽ സമിതി സംസ്ഥാന രക്ഷാധികാരിയും മുൻ ജയിൽ ഡി.ഐ.ജിയുമായ ബി. പ്രദീപ് വിതരണോദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് അസീന അദ്ധ്യക്ഷത വഹിച്ചു.
സമിതി സംസ്ഥാന പ്രസിഡന്റ് അയത്തിൽ അൻസർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബു റാവുത്തർ പരിസ്ഥിതി ദിന സന്ദേശം നൽകി. സ്‌കൂൾ വികസന കമ്മിറ്റി പ്രസിഡന്റ് പട്ടത്താനം സുനിൽ, അദ്ധ്യാപകരായ റസ്‌നി, ഷാക്കിറ ഷിയാസ് തുടങ്ങിയവർ സംസാരിച്ചു. പ്രഥമാദ്ധ്യാപകൻ ഡി. വിനോദ് കുമാർ സ്വാഗതവും അദ്ധ്യാപിക രാജി നന്ദിയും പറഞ്ഞു.