കൊല്ലം: 65 വയസിന് മുകളിൽ പ്രായമുള്ളവർ മാത്രം ഉൾപ്പെട്ടിട്ടുള്ള കാർഡുടമകൾക്ക് അതേ റേഷൻകടയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മറ്റൊരു കാർഡിലെ അംഗത്തെ റേഷൻ വാങ്ങാൻ നിയോഗിക്കാം. ഇതിനായി നിയോഗിക്കുന്ന ആളുടെ റേഷൻ കാർഡ്, മൊബൈൽ, ആധാർ നമ്പരുകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ അപേക്ഷ നേരിട്ടോ തപാൽ മാർഗമോ താലൂക്ക് സപ്ലൈ ഓഫീസിൽ എത്തിക്കണം.