mother
മദർതെരേസ പാലീയേറ്റീവ് കെയർ സൊസൈറ്റി ഓച്ചിറയുടെ ആഭിമുഖ്യത്തിൽ നടന്ന കിടപ്പ് രോഗികൾക്കുള്ള പോഷകാഹാരക്കിറ്റ് വിതരണം കെ.സോമപ്രസാദ് എം.പി ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: മദർതെരേസ പാലീയേറ്റീവ് കെയർ സൊസൈറ്റി ഓച്ചിറയുടെ ആഭിമുഖ്യത്തിൽ നടന്ന കിടപ്പ് രോഗികൾക്കുള്ള പോഷകാഹാരക്കിറ്റ് വിതരണം കെ.സോമപ്രസാദ് എം.പി ഉദ്ഘാടനം ചെയ്തു. ഓട്സ്, മുട്ട, പാൽ, ബിസ്കറ്റ്, ഏത്തയ്ക്ക, ഓറഞ്ച്, ബ്രഡ് ചുടങ്ങിയ സാധനങ്ങൾ അടങ്ങിയ കിറ്റ് ഡോ. മിനിമോൾ ഏറ്റുവാങ്ങി. സൊസൈറ്റി പ്രസിഡന്റ് പി.ബി .സത്യദേവൻ, സെക്രട്ടറി മഞ്ഞിപ്പുഴ വിശ്വനാഥപിള്ള, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി , വിജയാകമാൽ, സുൽഫിയ ഷെറിൻ, അഡ്വ. എൻ. അനിൽകുമാർ, കെ.സുഭാഷ്, സുരേഷ് നാറാത്ത് തുടങ്ങിയവർ പങ്കെടുത്തു.